Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ganja Plant

Alappuzha

ത​ണ്ണീ​ർ​മു​ക്കം റോ​ഡ​രി​കി​ൽ ക​ഞ്ചാ​വു ചെ​ടി; എ​ക്സൈ​സ് കേ​സെ​ടു​ത്തു

ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം വ​ട​ക്ക് വി​ല്ലേ​ജി​ൽ റോ​ഡ​രി​കി​ൽ വ​ള​ർ​ത്തി​യി​രു​ന്ന ക​ഞ്ചാ​വു ചെ​ടി ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​റോ​ടെ ത​ണ്ണീ​ർ​മു​ക്കം വ​ട​ക്ക് വി​ല്ലേ​ജി​ലെ മു​ഹ​മ്മ റോ​ഡി​ൽ വെ​റു​ങ്ങും​ചു​വ​ട് ബ​സ് സ്റ്റോ​പ്പി​ന​ടു​ത്തു​ള്ള പൊ​തു​സ്ഥ​ല​ത്താ​ണ് ക​ഞ്ചാ​വു ചെ​ടി ക​ണ്ടെ​ത്തി​യ​ത്.

എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ ഇ​ൻ​സ്പെ​ക്‌​ട​ർ എ.​ആ​ർ. അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ന് സ​മീ​പം ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റി​നോ​ട് ചേ​ർ​ന്ന് 62 സെ​ന്‍റിമീ​റ്റ​ർ നീ​ള​മു​ള്ള ഒ​രു ക​ഞ്ചാ​വു ചെ​ടി​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ എ​ക്സൈ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up